Tuesday, April 27, 2010

ജീവിതം
ആടി തിമാര്‍ക്കുവനായി നീ നല്‍കിയ വേദി
വേഷം അനിഞ്ഞുആടി തളര്‍ന്നു വീഴുന്നു
കാണികള്‍ കൈകൊട്ടി ചിരിക്കുവാന്‍
ചുവടുകള്‍ പിഴക്കാതെ ആടി ഞാന്‍
കാലം കുറിച്ച കല്പനികതയില്‍
ഞാന്‍ എന്നും നിന്‍ ആട്ടക്കാരി
കണ്ടില്ലെന്നു നടിച്ചു നീ എന്‍ കദനം നിറയും വദനം
കണ്ണുനീര്‍ തുളുംബുമെന്‍ നയനങ്ങളും
വിടര്‍ത്തി ഞാന്‍ വിരൂപമായൊരു പുഞ്ചിരി
മൌനം മുഗപടമായി അണിഞ്ഞു
മമ മയെന്‍ മനസില്‍
വികാരങ്ങള്‍ വെറും ചായകൂട്ടുകള്‍
വേദനകള്‍ നെടുവീര്പുകളായി
വേദിയില്‍ ഞാന്‍ കോമാളിയായി
കേളികൊട്ടുമെന്‍ നെഞ്ചിന്‍ തുടിപ്പുകള്‍
കേവലം നിനക്കന്യ ഭാഷയായി
കാണാതെ കേള്‍ക്കാതെ
കേമാനയെന്നു ധരിച്ചു നീ
എങ്കിലും പ്രതിക്ഷകള്‍ തന്‍
ചുവരുകള്‍ താണ്ടി ഞാന്‍
പ്രബലമായി നിന്‍ മുന്‍പില്‍ വന്നിടുമോരുനാള്‍
കണിയായി ഞാന്‍ നീ എന്നാ ആട്ടക്കാരന്റെ വേദിയില്‍
അന്ന് നീ അറിയുമെന്‍
ചായകൂട്ടില്‍ വിതുംബിയെന്‍
മൌനത്തിന്‍ ഭാവങ്ങളെ

ഓര്‍ക്കുക നീ ഒരിക്കല്‍ ഈ ലോകം
നിന്നെയും ഒരാട്ടക്കരനക്കുമെന്ന്..
ജീവിതമെന്ന ഈ മഹാ വേദിയില്‍

.