Wednesday, September 7, 2011

ഓണം പൊന്നോണം

ഓണം വന്നല്ലോ പൊന്നോണം

മാവേലി മന്നനെ വരവേല്‍ക്കാന്‍

തുമ്പയും ചെത്തിയും മുക്കുറ്റിയും

പൊന്നോണത്തിന്‍ പൂവിളികളായി

വന്നു നിറഞ്ഞല്ലോ എന്‍ മുറ്റമാകെ

പൂക്കളമൊരുക്കി ഓണപട്ടിന്‍ ശീലുകള്‍ മൂളി

കൈകൊട്ടികളി ചുവടിന്‍ താളങ്ങള്‍ കേള്‍ക്കുമ്പോള്‍

ഓര്‍മയില്‍ ഞാന്‍ എന്‍ ബാല്യത്തിലെ

ഓണകൊടിയുട്ത്ത പവടക്കരിയായി

തൂശനിലയില്‍ അന്ന് അമ്മ വിളമ്പിയ സദ്യയിന്നും

ഇന്നലെ പോലെയെന്‍ നാവിന്‍ തുമ്പില്‍ വന്നു നിറയുന്നു

ഓണ കൊയ്തും

ചെറുമി പെണ്ണുങ്ങള്‍തന്‍

പഴമ്പാട്ടിന്‍ ശീലുകളും

കാളപൂട്ടിന്‍ ഈണങ്ങളും

എല്ലാം ഇന്ന് ഓര്‍മയില്‍ മാത്രം മായി

വീണ്ടും ഒരു പൊന്നോണം കൂടി