Sunday, July 15, 2012

ചാരം മൂടി കിടന്ന എന്റെ സര്‍ഗ വസനയെയാണ് സുഹൃത്തേ നിന്റെ ഒരു വാക്കിനാല്‍ ഉണര്‍ത്തിയത് ഉറങ്ങിയിരുന്നില്ല ഞാന്‍ ഉണര്ന്നിരുന്നതായി തോന്നിയതുമില്ല എഴുത്തിന്റെ നെല്പാടങ്ങള്‍ മടിയെന്ന ചാര്തിനാല്‍ മൂടി ഞാന്‍ അതിന്‍ കനലുകള്‍ കണ്ണുകളില്‍ കത്തി നിന്നിട്ടും ഒരു പേന തുമ്പില്‍ ഞാന്‍ കൈ തൊട്ടില്ല നിറമുള്ള കടലാസുകള്‍ തോണികളായി മുക്കി എറിഞ്ഞപ്പോഴും മനസില്‍ നിന്നും കവിത മാഞ്ഞിരുന്നില്ല എന്നിട്ടും എന്തിനോഒ വേണ്ടി മടിച്ചിരുന്നു ഞാന്‍... ഒരു പക്ഷെ എഴ്തുന്ന അക്ഷരങ്ങളെ ഞാന്‍ തന്നെ ഭയപെട്ടിരുന്നിരിക്കണം