Monday, June 28, 2010

അമ്മ
പെറ്റമ്മ തന്‍ നെഞ്ചിലെ പിടച്ചില്‍ കാണാതെ
കൈമാറി നിന്നതാരോ
സ്നേഹിച്ചോമാനിച്ചു വളര്‍ത്തിയ മകനോ
അവന്‍ തന്‍ ജീവിത പങ്കാളിയോ

മോഹങ്ങള്‍ ഏറെ തന്നു നിന്നെ വളര്‍ത്തിയോര്മക്ക്
നീ നല്‍കിയ മോഹഭംഗങ്ങള്‍ അതിലേറെ
വലുതാകട്ടെ ഞാന്‍ വളര്‍ന്നിടട്ടെ ഞാന്‍
അമ്മക്ക് താങ്ങായി തണലായി ഞാന്‍
എന്ന് നീ ചൊല്ലിയതെല്ലാം
ഓര്‍മയില്‍ തിരയുന്നു ഇന്നും ആ അമ്മ

കാലം നിന്നെ വളര്തിയപ്പോള്‍
നീ മറന്ന ഇന്നലകള്‍
ഓര്‍മയുടെ ഇടനാഴിയില്‍
നീ തനിച്ചാക്കിയ നിന്റെ അമ്മ
നിനക്കയി നോമ്പുകള്‍ നോറ്റു
കാഴ്ച മങ്ങിയ കണ്ണുകളില്‍
നിന്‍ മുഖം വേര്‍ തിരിച്ചെടുക്കുവാന്‍ കഴിയാതെ
പിടയുന്ന നെഞ്ചകം അമര്‍ത്തിയും
പിന്നെ നിറയുന്ന കണ്ണ് നീര്‍ തുടച്ചും
രാവേറെയായിട്ടും
ഒരു പൈതലിന്‍ വാശിയോടെ
വാതില്പടികളില്‍ കാത്തിരിക്കുംമാമ്മ
ബാല്യത്തില്‍ നീ അറിഞ്ഞ സ്നേഹത്തിന്‍ ഉറവിടവും
യൌവനത്തില്‍ നീ അറിയാതെ പോയതും
ഇന്ന് അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന
നിന്റെ ഭാവത്തിന്‍ മാറ്റങ്ങളും
എല്ലാം അറിഞിട്ടും എന്റെ ഉണ്ണിയാണ് അവന്‍
എന്ന് നൂറുവട്ടം ചൊല്ലി
കാത്തിരിക്കുമാ അമ്മ തന്‍
കരുന്ന്യം കാണതിരിക്കനകുമോ
ഓര്‍ക്കുക നമ്മള്‍ ഓര്‍മയില്‍ കാത്തിടുക
ഒരിക്കലും അണയാത്ത വിളക്കായി
അമ്മയെന്ന സത്യം.

നീ

പ്രിയാമാം ഒരു രാവില്‍
ഒരു പകല്‍ കിനാവ് പോല്‍
ആര്‍ദ്രമായെന്‍ മനസ്സില്‍
സ്നേഹ മന്ത്രെങ്ങള്‍ ചൊരിഞ്ഞു നീ
തഴുകി കണ്ടന്നു പോയതെന്തേ

പിന്നിട്ട ദൂരങ്ങലൊക്കെയും
പിന്‍വിളികളായി നിന്‍ സ്വരം കേട്ടു ഞാന്‍
സ്നിക്തമാം നിന്നോര്‍മകളില്‍
ഉറനിര്‍ന്നിടുന്നു ഞാന്‍ വീണ്ടും

ഒരു പെരുമഴക്കാലം പോലെ
തോരാത്ത ഓര്‍മകളില്‍
നനഞ്ഞുതിറന്ന സ്വപനങ്ങലോക്കെയും
നിന്‍ ഹൃദയത്തിന്‍ പൊന്‍ വെയിലിനായി കൊതിച്ചു

പുലരുന്ന രാവിലും
പൊലിയുന്ന സന്ധ്യയിലും
ഓര്‍ക്കുന്നു നിന്നെ ഞാന്‍
വെരുതെയെന്നാലും

കൊഴിഞ്ഞ പീലികള്‍ പെറുക്കി
നെഞ്ചോട്‌ ചേര്‍ക്കവേ
അറിയുന്നു ഞാന്‍ നീ അകന്നു പോയ സത്യം
ഇനി നീയെനിക്ക് വെറുമൊരു സഹയാത്രികന്‍ മാത്രം
പ്രിയമാം ............