Monday, May 22, 2017

മഴ തുള്ളി തുള്ളി താളത്തിൽ പെയ്ത മഴ കാറ്റിൻ കുസൃതിയിൽ ചാറ്റൽ മഴയായി കാർമേഘത്തിൻ ശൗര്യത്തിൽ പേമാരിയായി പെയ്തിറങ്ങിയ മഴ എന്റെ കടലാസു തോണികൾ കയ്യെത്താ ദൂരത്തു കറക്കിയെറിഞ്ഞ മഴ കാല്പാദങ്ങളിൽ കുളിരണിയിച്ച മഴ ആത്മാവിൽ അനുരാഗം നിറയ്ക്കും മഴ കൈയെത്താ ദൂരത്തൊരു കുട്ടികാലം ഓർമയിൽ തോരാത്തൊരു മഴയായി പെയ്തിറങ്ങുന്നു

Thursday, March 23, 2017

വിമൻസ് ഡേ

ഒരു നറുമുത്തായി വിരിഞ്ഞവൾ ഒരു പനിനീര്പുഷമായി വിടർന്നവൾ ഒരു കടലോളം ഒരു കണ്ണീരായി ഒഴുകിയവൾ ഒരു പൂമ്പാറ്റയായി പാറി പറന്നവൾ ഒരു കുഞ്ഞു പെങ്ങളായി നെഞ്ചോടു ചേർത്തവൾ ഒരു മകളായി ആയിരം ജന്മത്തിൻ സ്നേഹം നൽകിയവൾ ഒരു പ്രിയ സുഹൃത്തായി ഓർമകളുടെ കളിച്ചെപ്പു തീർത്തവൾ ഭാര്യയായി അമ്മയായി അമ്മുമ്മയായി ഒരു പാട് കഥകളിലെ നായികയായി ജീവിത വേദികൾ ആടിത്തീർക്കുന്നവൾ ഒരു പാട് സ്നേഹത്തിന് സൂര്യകിരങ്ങളേറ്റു തിളങ്ങാട്ടെ നിൻ ശോഭ ഈ ലോകമെങ്ങും

Sunday, December 1, 2013

അച്ഛൻ

ഇനിയെന്ന് കാണും ഞാൻ എൻ അച്ഛനെ ഒരു വാക്കും മിണ്ടാതെ ഒരു മൗനത്തിൻ യാത്രാ മൊഴിയിൽ തനി ച്ചാക്കി പോയി മറഞ്ഞില്ലേ നിൻ താരാട്ടു കേൾക്കുവാൻ നിനൻ നെഞ്ചോട്‌ ചേർന്നു കിടക്കുവാൻ കൈ താളം തട്ടി എന്നെയൊന്നു ഉറക്കുവാൻ ഇനി നീയെൻ അരികിലില്ലല്ലൊ എന്നിൽ നിന്നും ഞാൻ അറിയാതെ ഇരുട്ടിൽ പോയി മറഞ്ഞ നിഴലാണ്‌ അച്ഛൻ ഇനിയൊരു ജൻമം ഉണ്ടെങ്കിൽ എന്റച്ഛന്റെ മകളായി തന്നെ ജനിക്കേണം എനിക്കിഭുമിയിൽ

Saturday, June 29, 2013

ഇന്നും അതെ മഴ ഇന്നും അതെ സന്ധ്യ ഒരിക്കൽ നിന്റെ സ്നേഹത്തിൽ ഞാൻ മരിച്ചതും ഇന്ന് നിന്റെ ഓർമകളിൽ ഞാൻ ജീവിക്കുന്നതും ഇതേ ഈ മഴയിൽ ഈ വഴികളിൽ ഇന്ന് നീ എത്രയോ ദൂരം ..

Thursday, May 23, 2013

ഉടഞ്ഞ കളിപ്പാട്ടങ്ങൾ ഒടിഞ്ഞ കുട കമ്പികൾ മഴവെള്ളത്തിൽ ഒഴുകുന്ന കടലാസ് വഞ്ചികൾ കോറിയിട്ട ചുമരിലെ തിരിയാത്ത അക്ഷരങ്ങൾ കുഞ്ഞി കാലടികളിൽ നനഞ്ഞ വീടുമുട്ടം വെളുത്ത കുപ്പായത്തിലെ നീല മാഷിപടുകൾ പച്ച പെയിന്റ് അടിച്ച സ്കൂളിന്റെ മഞ്ഞ നിറമുള്ള മതിലുകൾ എല്ലാം എന്റെ ഓർമയിൽ പിന്നിട്ടു പോയ നിങ്ങളുടെ ബാല്യം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെകിൽ പിച്ചവച്ചു നിങ്ങളെന്റെ മുൻപിൽ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിചിരുന്നെങ്കിൽ വെറുതെ മോഹിചിടുന്നു ഞാൻ ... കാലം പിന്നിടുമ്പോൾ ഓർമകൾക്ക് യൌവനം കൂടുന്നു ......

Thursday, May 2, 2013

മകനേ എന്റെ ജീവന്റെ തുടിപ്പാണ് നീ നിന്റെ പിറവി തന്ന ദാനമാണ് ഞാൻ എന്നാ അമ്മയുടെ ജനനം നിന്റെ കുസൃതിയും വാശിയുമാണ് ക്ഷ്മയുടെ പുസ്തക താളുകൾ മറച്ചു നോക്കുവാനുള്ള എന്റെ ആദ്യ പ്രചോദനം നിന്റെ നിരന്തരമായ ചോദ്യങ്ങളാണ് എന്റെ അറിവിന്റെ പുതിയ ഉറവിടങ്ങൾ നിന്റെ വളർച്ചയായിരുന്നു എന്റെ ശക്തി ഇന്ന് നീ ചൊരിയുന്ന സ്നേഹം മാത്രമാണ് ജീവന്റെ തുടിപ്പായ് എന്നിൽ നിറയുന്ന ഈ വെളിച്ചം എത്ര വളർന്നാലും മകനെ .... നിന്നെ ഒരു പൈതലായി മാത്രം കാണുവാൻ തുടിക്കുന്നേൻ നെഞ്ചകം

Monday, January 21, 2013

ജര ബാധിച്ച കപട മനസുകള്‍ ധ്വര്കള്‍ മാത്രം നിറച്ചിടുന്ന ഹൃദയങ്ങള്‍ താങ്ങുവാന്‍ ത്രാണിയില്ലാത്ത മനുഷ്യ തൃഷ്ണകള്‍. ലോകമേ നീ കാണാതെ പോകുമി തന്ദ്രങ്ങള്‍ സഹിഷ്ണത പണ്ടെങ്ങോ മറന്നു പോയൊരു പ്രതിഭാസം പോലെ നിറയുന്നു ഇന്ന് നമ്മില്‍