Wednesday, April 28, 2010

മരണം

ചാരനാണോ നീ
എന്‍ പടിവതിക്കള്‍ വന്നു
മറഞ്ഞു നില്‍ക്കുവതെന്തീ നീ
ഒന്ന് കാണുവാന്‍ മോഹം
നിന്‍ നിഴലായി പിന്തുടരാന്‍ മോഹം
കാറ്റിന്‍ മര്‍മരത്തില്‍ കേള്‍ക്കുന്നു ഞാന്‍ നിന്‍ സ്വരം
എത്ര നാള്‍ എത്ര നാള്‍ കാത്തിരിക്കേണം
കള്ളനെപോലെ നിന്‍ വരവിനായി.
നിന്‍ പാദ പതനങ്ങള്‍
നിന്‍ നിശ്വസങ്ങേല്‍
നീ വരും വീഥികള്‍
എല്ലാം എനിക്കിന്ന് അപരിചിതം
രൂപമില്ല ഭാവമില്ല നിനക്കെങ്കിലും
നിന്‍ രൂപം കാണുവാന്‍ എനിക്കിന്ന് മോഹം
ഞാന്‍ കണ്ട കനവുകളില്‍ നിന്‍ മുഖം
മങ്ങിയ നിഴലായി അലിഞ്ഞിരുന്നു
നിന്‍ രൂപം സുന്ദരമായിഎനിക്കു
ചില നാളുകളിലെങ്കിലും
വരിക നീ വന്നെന്നെ പുല്കുക നീ
നിന്‍ മടിയില്‍ മയങ്ങാന്‍ മോഹം
നിന്‍ തലോടല്യെട്ടു നിദ്ര തന്‍
മാറില്‍ തല ചായക്കുവാന്‍
മോഹം എനിക്ക് മോഹം
അപരിചിതനായ നിന്നെ
മരണംമെന്ന മുന്നക്ഷര്തില്‍
കുറിച്ച പേര് ചൊല്ലി
വിളിചോമാനിക്കട്ടെ ഞാന്‍
ഒരിക്കലെങ്കിലും