Saturday, July 17, 2010

സമരം
കേരളം എന്ന് കേട്ടാലോ
ഓര്‍ക്കണം നമ്മള്‍ സമര മുന്നണികളെ
നമിക്കണം നമ്മളവര്‍ തന്‍ പാദങ്ങളെ
കേരള സമരം സിന്ദാബാദ്

ബന്ദ്‌ കൊണ്ട് നിന്നെ ഞങ്ങള്‍ ബന്ടിതാരക്കിടും
ഹര്ത്താല് കൊണ്ട് നിന്നെ ഞങ്ങള്‍ ഹര്‍ഷ പുളകിതരക്കിടും
പണി മുടക്കി നിന്റെ പണി ഞങ്ങള്‍ തീര്‍ത്തിടും
കേരളമേ കേരളമേ പുറകോട്ടു പുറകോട്ടു
കേരള സമര സമിധി സിന്ദാബാദ്

ഒരു പൊതി ചോറും ഒരു കൊടിയും
അധ്വാനിക്കാന്‍ മടിയും
അവിടെ ജനിക്കുന്നു ഒരായിരം സമര മുന്നണികള്‍
അവരെ നയിക്കണ പിന്നണി രാഷ്ട്രീയവും'

റോഡുകള്‍ ഇല്ല
വെവസായാങ്ങള്‍ ഇല്ല
കേരളത്തില്‍ ഇന്ന്
കേവലം കോടികള്‍ പറത്താന്‍
നന്മ നിറഞ്ഞ കേരവൃക്ഷ്ങ്ങേല്‍ മാത്രം

ബസുകള്‍ കാറുകള്‍
അവ ഓടുന്ന നിരത്തുകള്‍
എല്ലാം അവര്‍ക്ക് സ്വന്തം
കേരളം വിളിക്കുന്നു' കൈകൊട്ടി വിളിക്കുന്നു
വരവിന്‍ അന്യ സമസ്ഥനനങ്ങളെ
വന്നു കാണുവിന്‍ കേരള മക്കള്‍ തന്‍ ബന്ദിന്‍ വിജയം

വിമോചന സമര്തിന്‍ പാദങ്ങള്‍ പിന്തുടര്‍ന്ന കേരളമേ
ഇന്ന് നീ എന്തിയതോ വിനോദ സമരത്തിന്‍ വീഥികളില്‍
അവകാശങ്ങള്‍ തന്‍ അറിവുകള്‍
തോര്നങ്ങളായി ചുറ്റിയ നിങ്ങള്‍ തന്‍
കഴുത്തുകള്‍ മേലെ ഉയര്‍ന്നു നില്‍ക്കും
തലകളില്‍
സ്വന്തം നാടിനെ വളര്‍ത്താന്‍ തോന്നാത്ത
ഉത്തരവാതിത്യ ബോധം പോയ്‌ മറഞ്ഞ്തെവിടെ

ആ പൌര ബോധത്തിന്‍ ഉള്വിളികളെ
ഉണര്‍ത്താന്‍ ആകട്ടെ ഇനിയുള്ള നമ്മുടെ സമരങ്ങള്‍