Friday, May 7, 2010

അജ്ഞ

ജീവിത പുസ്തക താളില്‍
അക്ഷര തെറ്റ് കുറിച്ചിടാന്‍
അക്ഷര മാല പഠിക്കേണം
എനിക്കിനി

ഇന്നും ഇന്നലെയും
നാളെയും മറ്റെന്നാളും
എണ്ണി തിട്ടപെടുതുവാന്‍
നാളുകള്‍ ഏറെ

ആഴ്ചകള്‍ മാസങ്ങള്‍
വാരാന്ത്യ വര്‍ഷങ്ങള്‍
കൂട്ടി കിഴിച്ച് ജീവിച്ച നാളുകള്‍
ലാഭ നഷ്ടങ്ങള്‍ തന്‍ കണക്കുകള്‍
കോറിയിട്ട പട്ടികകള്‍

പേന തന്‍ തുമ്പിനാല്‍
കുത്തി കുറിച്ചും
പിന്നെ വെട്ടികുറിച്ചും
ചിട്ട പെടുത്താന്‍ നോക്കിയാ ദിനങ്ങള്‍

ഇനിയെത്ര ഋതുക്കള്‍
ഇനിയെത്ര ദൂരങ്ങള്‍
താണ്ടണം ഞാന്‍
ജീവിതമെന്ന
മഹാസാഗരതിന്‍
ആഴങ്ങള്‍ അളന്നിടുവാന്‍