Friday, May 7, 2010

അജ്ഞ

ജീവിത പുസ്തക താളില്‍
അക്ഷര തെറ്റ് കുറിച്ചിടാന്‍
അക്ഷര മാല പഠിക്കേണം
എനിക്കിനി

ഇന്നും ഇന്നലെയും
നാളെയും മറ്റെന്നാളും
എണ്ണി തിട്ടപെടുതുവാന്‍
നാളുകള്‍ ഏറെ

ആഴ്ചകള്‍ മാസങ്ങള്‍
വാരാന്ത്യ വര്‍ഷങ്ങള്‍
കൂട്ടി കിഴിച്ച് ജീവിച്ച നാളുകള്‍
ലാഭ നഷ്ടങ്ങള്‍ തന്‍ കണക്കുകള്‍
കോറിയിട്ട പട്ടികകള്‍

പേന തന്‍ തുമ്പിനാല്‍
കുത്തി കുറിച്ചും
പിന്നെ വെട്ടികുറിച്ചും
ചിട്ട പെടുത്താന്‍ നോക്കിയാ ദിനങ്ങള്‍

ഇനിയെത്ര ഋതുക്കള്‍
ഇനിയെത്ര ദൂരങ്ങള്‍
താണ്ടണം ഞാന്‍
ജീവിതമെന്ന
മഹാസാഗരതിന്‍
ആഴങ്ങള്‍ അളന്നിടുവാന്‍

4 comments:

  1. aashayam kollaam, but title is not good . good luck

    ReplyDelete
  2. nannayittundu... nalla chintha... nalla varikal...

    ReplyDelete
  3. nannayitundu.........keep writing dear........

    ReplyDelete
  4. ആഹ... മനോഹരം..
    അജ്ഞ്യത തിരിച്ചരിയുന്നുടതാണ് യഥാര്‍ഥ ജ്ന്യാനതിന്റെ തുടക്കം..
    ഉപനിഷത്ത്, വേദങ്ങള്‍ അങ്ങോട്ടൊക്കെ ശ്രദ്ധ തിരിക്കുക.. "തേജസ്വിന അവധീത മസ്തു.." ആത്മ ജ്ന്യാനമാകുന്ന തേജസ്സു കൊണ്ട് ബ്രഹ്മവിദ്യ പ്രാപ്തമാവട്ടെ.. മംഗളം..

    ReplyDelete