ജീവിത പുസ്തക താളില്‍
അക്ഷര തെറ്റ് കുറിച്ചിടാന്‍
അക്ഷര മാല പഠിക്കേണം
എനിക്കിനി
ഇന്നും ഇന്നലെയും
നാളെയും മറ്റെന്നാളും
എണ്ണി തിട്ടപെടുതുവാന്
നാളുകള്‍ ഏറെ
ആഴ്ചകള്‍ മാസങ്ങള്‍
വാരാന്ത്യ വര്‍ഷങ്ങള്‍
കൂട്ടി കിഴിച്ച് ജീവിച്ച നാളുകള്‍
ലാഭ നഷ്ടങ്ങള്‍ തന് കണക്കുകള്‍
കോറിയിട്ട പട്ടികകള്‍
പേന തന് തുമ്പിനാല്‍
കുത്തി കുറിച്ചും
പിന്നെ വെട്ടികുറിച്ചും
ചിട്ട പെടുത്താന്‍ നോക്കിയാ ദിനങ്ങള്‍
ഇനിയെത്ര ഋതുക്കള്‍
ഇനിയെത്ര ദൂരങ്ങള്‍
താണ്ടണം ഞാന്‍
ജീവിതമെന്ന
മഹാസാഗരതിന്
ആഴങ്ങള്‍ അളന്നിടുവാന്‍
aashayam kollaam, but title is not good . good luck
ReplyDeletenannayittundu... nalla chintha... nalla varikal...
ReplyDeletenannayitundu.........keep writing dear........
ReplyDeleteആഹ... മനോഹരം..
ReplyDeleteഅജ്ഞ്യത തിരിച്ചരിയുന്നുടതാണ് യഥാര്‍ഥ ജ്ന്യാനതിന്റെ തുടക്കം..
ഉപനിഷത്ത്, വേദങ്ങള്‍ അങ്ങോട്ടൊക്കെ ശ്രദ്ധ തിരിക്കുക.. "തേജസ്വിന അവധീത മസ്തു.." ആത്മ ജ്ന്യാനമാകുന്ന തേജസ്സു കൊണ്ട് ബ്രഹ്മവിദ്യ പ്രാപ്തമാവട്ടെ.. മംഗളം..