അമ്മ
പെറ്റമ്മ തന് നെഞ്ചിലെ പിടച്ചില്‍ കാണാതെ
കൈമാറി നിന്നതാരോ
സ്നേഹിച്ചോമാനിച്ചു വളര്‍ത്തിയ മകനോ
അവന് തന് ജീവിത പങ്കാളിയോ
മോഹങ്ങള്‍ ഏറെ തന്നു നിന്നെ വളര്ത്തിയോര്മക്ക്
നീ നല്കിയ മോഹഭംഗങ്ങള്‍ അതിലേറെ
വലുതാകട്ടെ ഞാന്‍ വളര്‍ന്നിടട്ടെ ഞാന്‍
അമ്മക്ക് താങ്ങായി തണലായി ഞാന്‍
എന്ന് നീ ചൊല്ലിയതെല്ലാം
ഓര്‍മയില്‍ തിരയുന്നു ഇന്നും ആ അമ്മ
കാലം നിന്നെ വളര്തിയപ്പോള്‍
നീ മറന്ന ഇന്നലകള്‍
ഓര്‍മയുടെ ഇടനാഴിയില്‍
നീ തനിച്ചാക്കിയ നിന്റെ അമ്മ
നിനക്കയി നോമ്പുകള്‍ നോറ്റു
കാഴ്ച മങ്ങിയ കണ്ണുകളില്‍
നിന് മുഖം വേര് തിരിച്ചെടുക്കുവാന്‍ കഴിയാതെ
പിടയുന്ന നെഞ്ചകം അമര്‍ത്തിയും
പിന്നെ നിറയുന്ന കണ്ണ് നീര് തുടച്ചും
രാവേറെയായിട്ടും
ഒരു പൈതലിന് വാശിയോടെ
വാതില്പടികളില് കാത്തിരിക്കുംമാമ്മ
ബാല്യത്തില്‍ നീ അറിഞ്ഞ സ്നേഹത്തിന് ഉറവിടവും
യൌവനത്തില്‍ നീ അറിയാതെ പോയതും
ഇന്ന് അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന
നിന്റെ ഭാവത്തിന് മാറ്റങ്ങളും
എല്ലാം അറിഞിട്ടും എന്റെ ഉണ്ണിയാണ് അവന്
എന്ന് നൂറുവട്ടം ചൊല്ലി
കാത്തിരിക്കുമാ അമ്മ തന്
കരുന്ന്യം കാണതിരിക്കനകുമോ
ഓര്‍ക്കുക നമ്മള് ഓര്‍മയില്‍ കാത്തിടുക
ഒരിക്കലും അണയാത്ത വിളക്കായി
അമ്മയെന്ന സത്യം.
chechy really nice thread in that poem.
ReplyDeletethanks dear
ReplyDeleteചുമ്മാ നെറ്റില്‍ കറങ്ങിതിരിഞ്ഞു എത്തിയതാണ് ഇവിടെ . കണ്ടപ്പോള്‍ ചുമ്മാ വായിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരിത് . വീണ്ടും വായിച്ചു. അപ്പോഴാണ് കൂടുതല്‍ ഇഷ്ട്ടമായത് . തുടരുക . അഭിനന്ദനങ്ങള്‍.
ReplyDelete