Saturday, September 11, 2010

വിട

പോയി മറഞ്ഞു ശ്യാമ മേഘം ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരം ഇനിയൊരു ശിശിരം എനിക്കായി വിടരുമോ അതിന്‍ തൂമഞ്ഞു എന്നില്‍ ചൊരിയുമോ പിരിയുന്നു ഞാന്‍ സ്വയം അകലുന്നു ഞാന്‍ പാതിവഴിയില്‍ തനിച്ചായത് നീയോ ഞാനോ എന്നറിയാതെ സ്നേഹം അറിഞ്ഞിരുന്നില്ല ഞാന്‍ നീയെന്നെ തേടിയെത്തും വരെ നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ പിരിയും വരെ ഇനിയെന്റെ ഹൃദയത്തിന്‍ തന്ത്രികളില്‍ നിന്‍ മധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകില്ലല്ലോ കണ്ട നാള്‍ മുതല്‍ കതോരമായി മൊഴിഞ്ഞതെല്ലാം ഒരു നിനവായി മറഞ്ഞിടുമ്പോള്‍ ആര്‍ദ്രമായി പിടഞ്ഞതാരുടെ മനമെന്നറിയില്ല എങ്കിലും നിന്നോര്‍മകള്‍ എൻ സ്വന്തമാക്കി പിരിയുന്നു ഞാന്‍ സ്വയം അകലുന്നു ഞാന്‍

3 comments:

  1. ഈ മൗന നൊമ്പരം ........
    മധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകട്ടെ...
    നല്ല എഴുത്ത് ...ഇഷ്ട്ടമായി
    ഭാവുകങ്ങള്‍ .....

    ReplyDelete
  2. സ്നേഹം അറിഞ്ഞിരുന്നില്ല ഞാന്‍
    നീയെന്നെ തേടിയെത്തും വരെ
    നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍
    നിന്നെ പിരിയും വരെ
    kollaam nannayittundu

    ReplyDelete