എന്നെ കുറിച്ച് എന്തെഴുതാന്‍..............ഞാന്‍ ഇങ്ങിനെ ഒക്കെ തന്നെ... പഴമയെ സ്നേഹിക്കുന്ന മഴയെ സ്നേഹിക്കുന്ന.... സംഗീതത്തെ സ്നേഹിക്കുന്ന.. പുഴകളും കാടുകളും മലകളും നിറഞ്ഞു ഹരിത ശഭളമായ എന്റെ സ്വന്തം നാടിനെ ഉള്ളിന്റെ ഉള്ളില്‍ അഗാതമായി പ്രണയിക്കുന്ന ഞാന്‍
Saturday, September 11, 2010
വിട
പോയി മറഞ്ഞു ശ്യാമ മേഘം
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരം
ഇനിയൊരു ശിശിരം എനിക്കായി വിടരുമോ
അതിന് തൂമഞ്ഞു എന്നില്‍ ചൊരിയുമോ
പിരിയുന്നു ഞാന്‍
സ്വയം അകലുന്നു ഞാന്‍
പാതിവഴിയില്‍ തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ
സ്നേഹം അറിഞ്ഞിരുന്നില്ല ഞാന്‍
നീയെന്നെ തേടിയെത്തും വരെ
നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍
നിന്നെ പിരിയും വരെ
ഇനിയെന്റെ ഹൃദയത്തിന് തന്ത്രികളില്‍
നിന് മധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകില്ലല്ലോ
കണ്ട നാള് മുതല്‍ കതോരമായി മൊഴിഞ്ഞതെല്ലാം
ഒരു നിനവായി മറഞ്ഞിടുമ്പോള്‍
ആര്‍ദ്രമായി പിടഞ്ഞതാരുടെ
മനമെന്നറിയില്ല
എങ്കിലും നിന്നോര്‍മകള്‍ എൻ സ്വന്തമാക്കി
പിരിയുന്നു ഞാന്‍
സ്വയം അകലുന്നു ഞാന്‍
Subscribe to:
Post Comments (Atom)
ഈ മൗന നൊമ്പരം ........
ReplyDeleteമധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകട്ടെ...
നല്ല എഴുത്ത് ...ഇഷ്ട്ടമായി
ഭാവുകങ്ങള്‍ .....
thank u shaji
ReplyDeleteസ്നേഹം അറിഞ്ഞിരുന്നില്ല ഞാന്‍
ReplyDeleteനീയെന്നെ തേടിയെത്തും വരെ
നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍
നിന്നെ പിരിയും വരെ
kollaam nannayittundu