Saturday, October 2, 2010

യാത്ര

നിശബ്ദമായ നിന്റെ
തേങ്ങലിലൂടെ
നിന്നിലെ ആഴങ്ങളിലേക്ക്
രഹസ്യങ്ങലരിയാതെ
തോണി തുഴയുന്ന
മനസ്സ് ഈ തീരം
പോലെ ശാന്തമാണിപ്പോള്.


എരിയുന്ന സന്ധ്യയില്‍
മനസ്സ് ഊളിയിടുകയാണ്

കരയുന്ന തിരമാലകള്‍

പൊഴിക്കുന്ന ഒരായിരം

കണ്ണുനീര്‍ ചില്ലുകള്‍
ചിതറി വീണു മുറിഞ്ഞ മനസ്സ്
നിന്റെ മിഴികല്‍ക്കൊപ്പം
ചേര്‍ത്ത് വച്ചോട്ടെ..


തീരംതീരം തേടി തിരികെയെത്തുന്ന
എന്റെ വറുതികള്‍ കാത്തു
ഏറെ പ്രതീക്ഷകള്‍
ദൂരെയെവിടെയോ
കാത്തിരിപ്പുണ്ട്‌.

നിന്റെ മടിതട്ടിന്റെ അനാഥതതിലേക്ക്
ജീവനെ അയക്കാന്‍ കൊതിയുണ്ടെങ്കിലും
കണ്ണുകള്‍ കഥ പറയുന്ന കാലത്തോളം
എനിക്കീ കാഴ്ചകളും
വറുതികളും മറക്കുക വയ്യ.

4 comments:

  1. തീരംതീരം തേടി തിരികെയെത്തുന്ന
    എന്റെ വറുതികള്‍ കാത്തു
    ഏറെ പ്രതീക്ഷകള്‍
    ദൂരെയെവിടെയോ
    കാത്തിരിപ്പുണ്ട്‌.

    അവിടെ എന്തോ കല്ല്‌ കടിക്കുന്നു, പിന്നെ ചേച്ചി , ചേച്ചിയുടെ മറ്റു കവിതകളെ വെച്ച് നോക്കുമ്പോള്‍ അല്പം നിലവാരം കുറഞ്ഞോ എന്ന് തോന്നുന്നു, ഒരു പക്ഷെ എന്റെ തോന്നല്‍ മാത്രം ആവാം അത് , ആശംസകള്‍

    ReplyDelete
  2. നിന്റെ മടിതട്ടിന്റെ അനാഥതതിലേക്ക്
    ജീവനെ അയക്കാന്‍ കൊതിയുണ്ടെങ്കിലും
    കണ്ണുകള്‍ കഥ പറയുന്ന കാലത്തോളം
    എനിക്കീ കാഴ്ചകളും
    വറുതികളും മറക്കുക വയ്യ.

    ReplyDelete
  3. "കണ്ണുനീര്‍ ചില്ലുകള്‍
    ചിതറി വീണു മുറിഞ്ഞ മനസ്സ്
    നിന്റെ മിഴികല്‍ക്കൊപ്പം
    ചേര്‍ത്ത് വച്ചോട്ടെ........!!

    ReplyDelete
  4. u have got a spark.. but to be more serious - ezhuthumbol..

    uzhppunna oru pratheethi..

    kazhivukal thechu minukki edukku..

    ReplyDelete